കോട്ടയം:പ്രണയം നിരസിച്ചുവെന്ന പേരിൽ പാലാ സെന്‍റ് തോമസ് കോളജ് വിദ്യാർഥിനി നിതിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ മാതാവ്. നിതിനയുടെ മൊബൈല്‍ ഫോണ്‍ പ്രതിയായ അഭിഷേക് കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ് അത് തിരിച്ചു നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
ഫോണ്‍ തിരിച്ച് നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാവ് അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി അമ്മയോട് ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് അഭിഷേക് കൊടുംക്രൂരത ചെയ്തത്. പെണ്‍കുട്ടിയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം.