കേരളം

kerala

ETV Bharat / state

ഭാര്യയെ വെട്ടിയ ശേഷം ഒളിവില്‍ പോയ പ്രതി 9 വർഷത്തിനു ശേഷ‍o പിടിയിൽ - വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

ഇടുക്കി ജില്ലയിലെ അരിയാനിപാറയില്‍ ആല്‍ബിന്‍ എന്ന വ്യാജ പേരില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്‌ത് കഴിയുകയായിരുന്നു വിജയാനന്ദ്.

husband attacked wife in kottayam  accused arrested after years  criminal case accused arrested  വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ  കോട്ടയത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
ഭാര്യയെ വെട്ടിയ ശേഷം ഒളിവില്‍ പോയ പ്രതി 9 വർഷത്തിനു ശേഷ‍o പിടിയിൽ

By

Published : Feb 1, 2022, 7:30 AM IST

കോട്ടയം: ഭാര്യയുടെ കഴുത്തിന് വെട്ടിയശേഷം ഒന്‍പത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. എരുമേലി കാരിശേരി ദയാഭവന്‍ വീട്ടില്‍ വിജയാനന്ദനെയാണ്(58) എരുമേലി പൊലീസ് പിടികൂടിയത്. 2013ല്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷമാണ് ഇയാള്‍ നാടുവിട്ടത്.

ജില്ലയിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ പിടിക്കപ്പെടാത്ത പ്രതികളെ കണ്ടെത്താൻ കോട്ടയം ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതോടെയാണ് വിജയാനന്ദിനെ തേടിയുള്ള അന്വേഷണം വീണ്ടും ആരംഭിക്കുന്നത്. ഇടുക്കി ജില്ലയിലെ അരിയാനിപാറയില്‍ ആല്‍ബിന്‍ എന്ന വ്യാജ പേരില്‍ ആദ്യ ഭാര്യയുടെയും രണ്ട് മക്കളുടെയും വിവരം മറച്ചു വെച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്‌ത് കഴിയുകയായിരുന്നു വിജയാനന്ദ്.

എരുമേലി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മനോജ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

Also Read: വിതുരയിൽ വീണ്ടും ആദിവാസി സഹോദരിമാര്‍ പീഡനത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details