കേരളം

kerala

ETV Bharat / state

കോട്ടയം എംസി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു - കോട്ടയം എംസി റോഡിൽ വാഹനാപകടം

പായിപ്പാട് സ്വദേശി ദിലീപ് കുമാർ (41) ആണ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ സ്‌കൂട്ടറിനെയും ബൈക്കിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാർ ഇരുചക്ര വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു  Accident Kottayam MC Road  കോട്ടയം എംസി റോഡിൽ വാഹനാപകടം  ഒരാൾ മരിച്ചു
കോട്ടയം എംസി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു

By

Published : Jan 28, 2021, 11:17 AM IST

കോട്ടയം:കോട്ടയം എംസി റോഡിൽ കാറും ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇടിച്ച് ഒരാൾ മരിച്ചു. പായിപ്പാട് സ്വദേശി ദിലീപ് കുമാർ (41) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ വേളൂർ പുത്തൻ പറമ്പിൽ സനൂപ് (35), തൃക്കൊടിത്താനം സ്വദേശി രാജൻ (46) എന്നിവർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ സ്‌കൂട്ടറിനെയും ബൈക്കിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദിലീപ് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിന് ശേഷം കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

ABOUT THE AUTHOR

...view details