കേരളം

kerala

ETV Bharat / state

പുന്നമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കാറിടിച്ച് ദമ്പതികള്‍ മരിച്ചു - പുന്നമൂട് ജംഗ്ഷനിൽ വാഹനാപകടത്തില്‍ രണ്ട് മരണം

കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്

accident in Thuruthi Punnamoodu junction  two Killed in a Accident at Punnamoodu junction  പുന്നമൂട് ജംഗ്ഷനിൽ വാഹനാപകടത്തില്‍ രണ്ട് മരണം  സ്‌കൂട്ടറിൽ കാറിടിച്ച് ദമ്പതികള്‍ മരിച്ചു
പുന്നമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കാറിടിച്ച് ദമ്പതികള്‍ മരിച്ചു

By

Published : Mar 6, 2022, 8:03 PM IST

കോട്ടയം : എം.സി റോഡിൽ തുരുത്തി പുന്നമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ കട നടത്തിയിരുന്ന പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read: വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചനയും നിരന്തര കബളിപ്പിക്കലും : യുവാവ് പിടിയിൽ

വള്ളംകുളത്തെ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് ഇരുവരും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തുനിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് കാര്‍ നിന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. ഞായറാഴ്ച ഹോട്ടൽ അടച്ചിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details