കോട്ടയം: പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുതവരൻ മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് പാറയില്‍ ആണ് മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു. സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോട്ടയത്ത് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; ഒരാൾക്ക് പരിക്ക് - പ്രതിശ്രുതവരൻ മരിച്ചു
ശനിയാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.
![കോട്ടയത്ത് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; ഒരാൾക്ക് പരിക്ക് കോട്ടയത്ത് വാഹനാപകടം വാഹനാപകടം accident in kottayam; one died and one injured accident in kottayam accident pala road death in accident കോട്ടയത്ത് വാഹനാപകടത്തിൽ പ്രതിശ്രുതവരൻ മരിച്ചു; ഒരാൾക്ക് പരിക്ക് കോട്ടയത്ത് വാഹനാപകടത്തിൽ പ്രതിശ്രുതവരൻ മരിച്ചു വാഹനാപകടത്തിൽ പ്രതിശ്രുതവരൻ മരിച്ചു പ്രതിശ്രുതവരൻ മരിച്ചു പ്രതിശ്രുതവരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10102128-thumbnail-3x2-ktm.jpg)
കോട്ടയത്ത് വാഹനാപകടത്തിൽ പ്രതിശുതവരൻ മരിച്ചു; ഒരാൾക്ക് പരിക്ക്
ജനുവരി ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് അജിതിന്‍റെ മരണം. ഡിസംബര്‍ 31ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിബിന്‍ ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല. ശനിയാഴ്‌ച രാത്രി 8.15 ഓടെയായിരുന്നു അപകടം.