കോട്ടയം മൂന്നിലവിൽ കാർ മറിഞ്ഞ് നാല് പേർക്ക് പരിക്ക് - കോട്ടയം
കടപുഴ ടോപ്പ് ഭാഗത്തായിരുന്നു അപകടം. റബർ തോട്ടത്തിലേയ്ക്കാണ് കാർ മറിഞ്ഞത്
കോട്ടയം മൂന്നിലവിൽ കാർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്
കോട്ടയം:മൂന്നിലവ് കടപുഴയിൽ കാർ മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. കടപുഴ ടോപ്പ് ഭാഗത്തായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടത് എറണാകുളം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. റബർ തോട്ടത്തിലേയ്ക്കാണ് കാർ മറിഞ്ഞത്. ഏകദേശം 100 അടി താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞത്. ഇറക്കത്തിൽ കാറിന്‍റെ ബ്രേക്ക് നഷ്‌ട്ടപ്പെട്ടതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. റോഡിന് സുരക്ഷാ മതില്‍ ഇല്ലാത്തതിനാൽ ആണ് വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞത്.