ചെത്തിമറ്റത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു - ബൈക്ക് യാത്രികന്‍ മരിച്ചു
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ലേബര്‍ ഇന്‍ഡ്യയിലെ ജീവനക്കാരനായിരുന്നു റോബിന്‍ ജോലി കഴിഞ്ഞ് മടങ്ങുംവഴി പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്ത സമയത്തായിരുന്നു അപകടം.
![ചെത്തിമറ്റത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു Accident at Chettimattam Accident at Chettimattam news ചെത്തിമറ്റത്ത് വാഹനാപകടം ചെത്തിമറ്റം അപകടം ചെത്തിമറ്റത്ത് വാഹനാപകടത്തില്‍ ഒരു മരണം ബൈക്ക് യാത്രികന്‍ മരിച്ചു കോട്ടയത്ത് വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9609244-364-9609244-1605886539795.jpg)
കോട്ടയം:കുറിച്ചിത്താനത്തിന് സമീപം ചെത്തിമറ്റത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം സ്വദേശി മുളവൂര്‍ കൂരുവേലില്‍ റോബിന്‍ കെ ജോര്‍ജ്ജാണ് മരിച്ചത്. ലേബര്‍ ഇന്‍ഡ്യയിലെ ജീവനക്കാരനായിരുന്നു റോബിന്‍. ജോലി കഴിഞ്ഞ് മടങ്ങുംവഴി പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുമായി റോബിന്‍റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയില്‍ പെട്ടു . റോബിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.