കേരളം

kerala

ETV Bharat / state

ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; കായികാധ്യാപകര്‍ അറസ്റ്റില്‍ - ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം

മത്സരത്തിന്‍റെ സംഘാടകരും വിധികർത്താക്കളുമായ മാർട്ടിൻ, കാസിം, ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം

By

Published : Nov 4, 2019, 7:40 PM IST

കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് കായികാധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സരത്തിന്‍റെ സംഘാടകരും വിധികർത്താക്കളുമായ മാർട്ടിൻ, കാസിം, ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 304 എ (കുറ്റകരമായ അനാസ്ഥ മൂലമുണ്ടായ മരണം) ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രണ്ട് ത്രോ മത്സരങ്ങൾ ഒരെ സമയം നടത്തിയതാണ് അപകട കാരണമെന്ന് കണ്ടെത്തിയിരുന്നു. ഒക്‌ടോബര്‍ നാലാം തിയതിയാണ് പാലാ സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ അഫീലിന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഫീൽ 18 ദിവസത്തെ അശുപത്രിവാസത്തിന് ശേഷം കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് മരിച്ചത്. മീറ്റ് സംഘടകർക്ക് വീഴ്‌ച പറ്റിയെന്ന് കായിക വകുപ്പ് അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details