കോട്ടയം: പാലാ ടൗണിൽ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ഇന്ന് രാവിലെ 8:30 ഓടെയാണ് കട്ടക്കയം റോഡിലുള്ള ഗണേഷ് ട്രേഡേഴ്സ് എന്ന കടയിൽ തീപിടിച്ചത്. കടയിലെ മൂന്ന് ഷട്ടറുകളിൽ രണ്ട് എണ്ണത്തിൽ തീ പടർന്നു. പമ്പിംഗ് മോട്ടോറുകളും അനുബന്ധ സാമഗ്രികളും വിൽക്കുന്ന സ്ഥാപനമാണിത് . സമീപ സ്ഥാപനങ്ങളിലുള്ളവർ ഉടന്‍ കണ്ടതിനാല്‍ അപകടം ഒഴിവായി.
പാലാ ടൗണിൽ കടക്ക് തീപിടിച്ചു - pala
ഷോട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
![പാലാ ടൗണിൽ കടക്ക് തീപിടിച്ചു കോട്ടയം kottayam പാലാ pala A fire broke out at a business establishment in Pala Town](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6919463-767-6919463-1587710173941.jpg)
പാലാ ടൗണിൽ കടക്ക് തീപിടിച്ചു
പാലാ ടൗണിൽ കടക്ക് തീപിടിച്ചു
ഷോര്‍ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പാലാ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും കെടുത്തിയത്. എം എൽ എ മാണി സി കാപ്പനും സ്ഥലത്തെത്തിയിരുന്നു. നാശനഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ല.
Last Updated : Apr 24, 2020, 2:55 PM IST