കോട്ടയം :കനത്ത മഴയിൽ കൂട്ടിക്കൽ പ്ലാപ്പിള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെ. കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്‍റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്‍റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരുടെ ജീവനാണ് കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ കവർന്നത്.
അപകട സമയത്ത് ആറ് പേരും വീട്ടിലുണ്ടായിരുന്നു. ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മാർട്ടിന്‍റെ മൂന്ന് മക്കളും വിദ്യാർഥികളാണ്. ഇവരുടെ വീടിന് മുകൾഭാഗത്തുണ്ടായ ഉരുൾപൊട്ടലിലാണ് വീട് ഒലിച്ചുപോയതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍.