കോട്ടയം:ദേശീയ യുവജന ദിനാഘോഷത്തിന്‍റെ ഭാഗമായി പാലാ സെന്‍റ് തോമസ് കോളജില്‍ രക്തദാന ക്യാമ്പ് നടന്നു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ സെന്റ് തോമസ് കോളജിലെ എന്‍.സി.സി യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
പാലാ സെന്‍റ് തോമസ് കോളജില്‍ രക്തദാന ക്യാമ്പ് നടന്നു
300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു. പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ സെന്റ് തോമസ് കോളജിലെ എന്‍.സി.സി യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, എന്‍.സി.സി ഓഫീസര്‍ ഡോ.പി.ഡി. ജോര്‍ജ് എന്നിവര്‍ രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 300 എന്‍.സി.സി കേഡറ്റുകളാണ് രക്തം ദാനം ചെയ്തത്.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് യുവജനദിന സന്ദേശം നല്‍കി. ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, ഡോ പി.ഡി ജോര്‍ജ്, പാലാ ജനമൈത്രി പൊലീസ് സി.ആര്‍.ഒ ബിനോയ് തോമസ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലെര്‍ട് ജെ കളപ്പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.