കോട്ടയത്ത് പത്രിക സമര്‍പ്പിച്ചത് 83 പേര്‍ - നാമനിര്‍ദേശ പത്രിക
നാമനിർദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍. ഇത്തവണ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്. അഞ്ച് പേര്‍ മാത്രം പത്രിക സമർപ്പിച്ച കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് നടക്കും. പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്.