കേരളം

kerala

ETV Bharat / state

മിഠായി നല്‍കി 10 വയസുകാരിയെ പീഡിപ്പിച്ചു ; 74കാരൻ അറസ്റ്റിൽ - കോട്ടയം വാര്‍ത്തകള്‍

കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്

Changanassery local news  Changanassery news  kottayam news  കോട്ടയം വാര്‍ത്തകള്‍  പത്ത് വയസുകാരിക്ക് പീഡനം
മിഠായി നല്‍കി 10 വയസുകാരിയെ പീഡിപ്പിച്ചു; 74കാരൻ അറസ്റ്റിൽ

By

Published : Oct 24, 2021, 6:50 AM IST

കോട്ടയം : ചങ്ങനാശേരിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരൻ അറസ്റ്റിൽ. കുറിച്ചി സ്വദേശി യോഗീദക്ഷനാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ചങ്ങനാശേരിയിൽ പലചരക്ക് കട നടത്തിവരികയാണ് ഇയാള്‍.

പെൺകുട്ടി സാധനം വാങ്ങാനായി കടയിലെത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു. കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

also read: തെലങ്കാനയിൽ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കമരുന്ന് റാക്കറ്റ്; രണ്ട് കോടി രൂപയുടെ മെഫിഡ്രോൺ പിടികൂടി

കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details