കോട്ടയം:ജില്ലയിൽ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ആറുപേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. ഒന്‍പത് പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
കോട്ടയത്ത് ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കോട്ടയത്ത് ഏഴു പേര്‍ക്ക് കൊവിഡ്
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി
കോട്ടയത്ത് ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം ജനറല്‍ ആശുപത്രിയിൽ 36 പേരും, പാലാ ജനറല്‍ ആശുപത്രിയിൽ 33 പേരും, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 19 പേരും, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 17 പേരും , അകലക്കുന്നം പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 16 പേരും, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ട് പേരും, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഒരാളും , ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.