കേരളം

kerala

ETV Bharat / state

കോട്ടയം ജില്ലക്കാരായ 672 പേർ കേരളത്തിലെത്തി - lockdown stories

ക്വാറന്‍റൈൻ കേന്ദ്രത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് കുറുപ്പുന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ചുമതല

കോട്ടയം  ലോക്ക് ഡൗൺ കാലം  ലോക്ക് ഡൗൺ വാർത്തകൾ  lockdown stories  lock down kottaym
കോട്ടയം

By

Published : May 8, 2020, 6:49 PM IST

കോട്ടയം: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസികളിൽ 13 പേരാണ് കോട്ടയം സ്വദേശികൾ. പ്രാഥമിക പരിശോധനകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരുന്ന ഇവരിൽ എട്ട് പേരെ സർക്കാർ നിർദേശപ്രകാരം നിരീക്ഷണ കേന്ദ്രത്തിലാക്കി. കോതനല്ലൂർ തൂവനീസ റിട്രീറ്റ് സെന്‍ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരോടൊപ്പം സഞ്ചരിച്ചെത്തിയ മൂന്ന് ഗർഭിണികളെയും ഒരു കുട്ടിയെയും വിമാനത്താവളത്തിൽ നിന്ന് നേരെ വീടുകളിൽ എത്തിച്ചു. ഇവർക്ക് ഗാർഹിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ക്വാറന്‍റൈൻ കേന്ദ്രത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് കുറുപ്പുന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ചുമതല. അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്നായി കോട്ടയം ജില്ലക്കാരായ 672 പേരാണ് ഇതുവരെ കേരളത്തിലെത്തിയത്. 797 പേർക്കാണ് ജില്ലയിൽ നിന്നും ഇതുവരെ പാസുകൾ അനുവദിച്ചിട്ടുള്ളത്. 1693 അപേക്ഷകൾ ജില്ലാ ഭരണകൂടത്തിന്‍റെ പരിഗണനയിലുണ്ട്.

ABOUT THE AUTHOR

...view details