കേരളം

kerala

ETV Bharat / state

കോട്ടയത്ത് 50 പേര്‍ക്ക് കൂടി കൊവിഡ് - കോട്ടയത്ത് 50 പേര്‍ക്ക് കൂടി കൊവിഡ്

രോഗം സ്ഥിരീകരിച്ച 50 പേരിൽ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗ ബാധയുണ്ടായത്.

കോവിഡ് 19 അപ്ഡേഷൻ  കോട്ടയത്ത് 50 പേര്‍ക്ക് കൂടി കൊവിഡ്  latest covid 19
കോട്ടയത്ത് 50 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 24, 2020, 8:58 PM IST

കോട്ടയം: ജില്ലയില്‍ 50‌ പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 72 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. പുതുതായി രോഗം സ്ഥിരീകരിച്ച 50 പേരിൽ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗ ബാധയുണ്ടായത്. പാറത്തോട് മേഖലയിൽ മാത്രം സമ്പർക്കത്തിലൂടെ പതിനാല് പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലെ ഡ്രൈവറായ കുമരകം സ്വദേശിയും ഉൾപ്പെടുന്നു. ചിങ്ങവനം മേഖലയിൽ ഒൻപതു പേർക്കും, വൈക്കം മേഖലയിൽ നാലുപേർക്കും, ചങ്ങനാശ്ശേരിയിൽ മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം കലക്‌ടറേറ്റ് ജീവനക്കാരനുൾപ്പെടെ അഞ്ച് പേരാണ് സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാതെ രോഗബാധിതരായുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ അഞ്ച് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേരും രോഗ ബാധിതരുടെ പട്ടികയിൽ പെടുന്നു. നിലവില്‍ 366 പേരാണ് ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details