കേരളം

kerala

ETV Bharat / state

കോട്ടയം ജില്ലയിൽ‍ 40 പേർക്ക് കൂടി കൊവിഡ് - കോട്ടയം ജില്ല

ജില്ലയിൽ 483 പേരാണ് ചികിത്സയിലുള്ളത്.

40 new covid cases  40 പേർക്കു കൂടി കൊവിഡ്  കോട്ടയം ജില്ല  kottayam
കോട്ടയം ജില്ലയിൽ‍ 40 പേർക്കു കൂടി കൊവിഡ്

By

Published : Aug 6, 2020, 7:46 PM IST

കോട്ടയം: ജില്ലയിൽ‍ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 12 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലും ഏഴുപേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്ളവരാണ്. വിദേശത്തുനിന്നും എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 54 പേര്‍ ജില്ലയിൽ രോഗമുക്തരായി മടങ്ങി. നിലവില്‍ 483 പേരാണ് ചികിത്സയിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 132 പേരും വിദേശത്തു നിന്ന് വന്ന 82 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരും ഉള്‍പ്പെടെ ആകെ 309 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചു. ആകെ 9043 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details