കോട്ടയം/എറണാകുളം: വൈക്കം ചേരുംചുവടിൽ ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കൊച്ചി ഉദയംപേരൂർ സ്വദേശികളായ മനയ്ക്കൽ പടി വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ പത്തുപേർക്കും പരിക്കേറ്റു.
വൈക്കത്ത് കാറും ബസും കൂട്ടിയിടിച്ചു; നാല് മരണം - വൈക്കം വാഹനാപകടം
അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ. ചൊവ്വാഴ്‌ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം
വൈക്കത്ത് കാറും ബസും കൂട്ടിയിടിച്ചു; നാല് മരണം
വൈക്കം ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം. വൈക്കം- എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്. അമിത വേഗത്തിൽ വന്ന ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ വെട്ടിപൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Last Updated : Jan 7, 2020, 10:19 AM IST