കോട്ടയം: ജില്ലയിൽ സമ്പർക്കത്തിലൂടെ മൂന്ന് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി പത്ത് പേർക്കു കൂടി ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ ഇതിൽ അഞ്ച് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേര്‍ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച മണർകാട് സ്വദേശിയായ ഡോക്ടറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഡോക്ടറുടെ ഭാര്യ സഹോദരന്‍റെ ആറ് വയസ് പ്രായമുള്ള മകൻ, ഭാര്യാപിതാവ് എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച രണ്ട് പേര്‍. കൂടാതെ പാലാ മുൻസിപ്പാലിറ്റി ജീവനക്കാരനായ തിരുവാർപ്പ് സ്വദേശിക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
കോട്ടയത്ത് ഇന്ന് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
പുതുതായി 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കോട്ടയത്ത് ഇന്ന് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
പാലായിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിൽ നോഡൽ ഓഫീസറായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. ദുബായിൽ നിന്നെത്തിയ മൂന്ന് പേരും, സൗദി അറേബ്യ, ഖത്തർ എന്നിവടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേരുമാണ് വൈറസ് ബാധിതരുടെ പട്ടികയിലുൾപ്പെടുന്ന മറ്റുള്ളവർ. 12 പേര്‍ ജില്ലയിൽ നിന്നും രോഗമുക്തരായി മടങ്ങി. 141 പേരാണ് നിലവിൽ വൈറസ് ബാധിതരായി ജില്ലയിലെ വിവിധ ഐസൊലേഷൻ സെന്‍ററുകളിൽ കഴിയുന്നത്.