കേരളം

kerala

ETV Bharat / state

പ്രകൃതി ക്ഷോഭം; വൈദ്യുതി മേഖലയിൽ 3.98 കോടി രൂപയുടെ നഷ്ടം - kerala flood 2021

853 ട്രാൻസ് ഫോർമറുകൾക്ക് കേടുപാട്‌

ട്രാൻസ് ഫോർമറുകൾ  പ്രകൃതി ക്ഷോഭം  നഷ്ടം  കാറ്റും മഴയും  കനത്ത മഴ  kerala rain  kerala flood 2021  kseb
പ്രകൃതി ക്ഷോഭം; വൈദ്യുതി മേഖലയിൽ 3.98 കോടി രൂപയുടെ നഷ്ടം

By

Published : Oct 22, 2021, 7:59 PM IST

കോട്ടയം: കനത്ത കാറ്റും മഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയിൽ വൈദ്യുതി മേഖലയിലുണ്ടായത് 3.98 കോടി രൂപയുടെ നഷ്ടം. കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ , മുണ്ടക്കയം, എരുമേലി, പാറത്തോട് , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പെടുന്ന പാലാ സർക്കിളിൽ 3.20 കോടി രൂപയുടേയും കോട്ടയം സർക്കിളിൽ പെട്ട മണിമല , പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്‌ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 104809 ഉപഭോക്താക്കളെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ബാധിച്ചത്.

ALSO READ:കുരുക്കഴിഞ്ഞു,പടക്കപ്പലിന് ഗ്രീൻ സിഗ്നൽ ; ആലപ്പുഴ കടപ്പുറത്തേക്ക് യാത്ര തുടങ്ങി

853 ട്രാൻസ് ഫോർമറുകൾക്ക് കേടുപാട്‌ സംഭവിച്ചു. 185 ഹൈടെൻഷൻ പോസ്‌റ്റുകളും 241 ലോ ടെൻഷൻ പോസ്‌റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾക്കും 15.5 കിലോമീറ്റർ ലോടെൻഷൻ ലൈനുകൾക്കും നാശമുണ്ടായി.

കോട്ടയം സർക്കിളിലെ കേടുപാടുകൾ വ്യാഴാഴ്‌ചയോടെ പരിഹരിച്ചു. പാലാ സർക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കൽ ടൗൺ, ഏഴേക്കർ, ഉറുമ്പിക്കര എന്നിവിടങ്ങളിലെ 946 കണക്ഷനുകളൊഴികെ ബാക്കിയുള്ള ഇടങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി കെ.എസ്. ഇ .ബി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details