കേരളം

kerala

ETV Bharat / state

ആദ്യ ദിനത്തില്‍ തപാല്‍ വോട്ട് ചെയ്‌തത് 2,731 പേര്‍ - തപാല്‍ വോട്ട് വാർത്ത

ജില്ല കലക്‌ടർ എം. അഞ്ജന ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി വോട്ടിങിന് നേതൃത്വം നൽകി

postal votes in kottayam  postal votes news  postal voting begins  കോട്ടയം തപാല്‍ വോട്ട്  തപാല്‍ വോട്ട് വാർത്ത  തപാൽ വോട്ടിങിന് തുടക്കം
ആദ്യ ദിനത്തില്‍ തപാല്‍ വോട്ട് ചെയ്‌തത് 2,731 പേര്‍

By

Published : Mar 28, 2021, 12:20 AM IST

കോട്ടയം: അബ്‌സെന്‍റീ വോട്ടര്‍മാര്‍ക്കായുള്ള തപാല്‍ വോട്ടിങിന് തുടക്കം. കോട്ടയം ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസം 2,731 പേരാണ് താമസസ്ഥലത്ത് വച്ച് വോട്ട് ചെയ്‌തത്. ഇതില്‍ 2,420 പേര്‍ 80 വയസിന് മുകളിലുള്ളവരും 311 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുമാണ്. വോട്ട് ചെയ്‌തവരില്‍ കൊവിഡ് രോഗികളോ ക്വാറന്‍റൈനിൽ കഴിയുന്നവരോ ഇല്ല. ജില്ല കലക്‌ടർ എം. അഞ്ജന ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി വോട്ടിങിന് നേതൃത്വം നൽകി.

വിവിധ മണ്ഡലങ്ങളില്‍ തപാല്‍ വോട്ട് ചെയ്‌തവരുടെ എണ്ണം:

മണ്ഡലം, ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളിലുള്ളവര്‍, ആകെ എന്ന ക്രമത്തില്‍:

പാലാ- 37, 235, 272
കടുത്തുരുത്തി - 48, 337, 385
വൈക്കം - 49, 213, 262
ഏറ്റുമാനൂര്‍ - 35, 334, 369
കോട്ടയം - 41, 283, 324
പുതുപ്പള്ളി - 41, 348, 389
ചങ്ങനാശേരി - 13, 212, 225
കാഞ്ഞിരപ്പള്ളി - 22, 159, 181
പൂഞ്ഞാര്‍ - 25, 299, 324

ABOUT THE AUTHOR

...view details