കോട്ടയം ജില്ലയിൽ 262 പേർക്ക് കൊവിഡ് - 262 പേർക്ക് കൊവിഡ്
2799 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
കോട്ടയം ജില്ലയിൽ 262 പേർക്ക് കൊവിഡ്
കോട്ടയം : ജില്ലയിൽ 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 256 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ കോട്ടയം മുൻസിപ്പാലിറ്റി പരിധിയിലാണ് സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നത്. 37 പേർക്കാണ് മുൻസിപ്പാലിറ്റി പരിധിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി 2799 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 274 പേർ വൈറസ് മുക്തരായി ആശുപത്രി വിട്ടു.