കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി കോട്ടയം ജില്ലയിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 241 പേരെ ഗാർഹിക നിരീക്ഷണത്തിലേക്ക് മാറ്റി. സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടി. ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നും നേരിട്ട് വീടുകളിലേക്ക് പോയ ശേഷം ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കിയവരും ഇതിൽ ഉൾപ്പെടുന്നു. അതെ സമയം മെയ് ഏഴ് മുതൽ ജില്ലയിലെത്തിയ പ്രവാസികളുടെ എണ്ണം 134 ആയി. മാലിദ്വീപിൽ നിന്നും നാവിക സേന കപ്പൽ കെഎൻഎസ് ജലാശ്വയിൽ കൊച്ചിയിലെത്തിച്ചവരിൽ 39 പേരാണ് കോട്ടയം ജില്ലയിൽ നിന്നുള്ളവർ. ഇതിൽ പുരുഷന്മാരും, അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവരിൽ 32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്ന് പേരെ കുമ്മണ്ണൂർ സെന്‍റ് പീറ്റേഴ്‌സ് ഹോസ്റ്റലിലുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതോടെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവരുടെ എണ്ണം 68 ആയി.
കോട്ടയം ജില്ലയില്‍ 241 പേര്‍ ഗാർഹിക നിരീക്ഷണത്തിലേക്ക് - covid 19
സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടി. ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നും നേരിട്ട് വീടുകളിലേക്ക് പോയ ശേഷം ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കിയവരും ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം ജില്ലയില്‍ 241 പേര്‍ ഗാർഹിക നിരീക്ഷണത്തിലേക്ക്
വിവിധ അതിർത്തി ചെക്കു പോസ്റ്റുകളിൽ നിന്നായി 1229 പേരാണ് ഇതുവരെ ജില്ലയിൽ എത്തിയത്. ഇതിൽ കുമളി ചെക്ക് പോസ്റ്റിലൂടെ 395 പേരും, വാളയാറിലൂടെ 517 പേരുമാണ് എത്തിയത്. വൈറസ് മുക്ത ജില്ലയിൽ കടുത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം കടന്നു പോകുന്നത്. പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലും ഗാർഹിക നീരീക്ഷണത്തിലുമുള്ളവർ ക്വാറന്‍റയിൻ ലംഘിച്ചാൽ കടുത്ത നടപടികൾ ഉണ്ടാവുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.