കോട്ടയത്ത് 223 പേർക്ക് കൂടി കൊവിഡ് - കോട്ടയം
212 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 73 പേർ രോഗമുക്തി നേടി.
![കോട്ടയത്ത് 223 പേർക്ക് കൂടി കൊവിഡ് kottayam kottayam covid kerala covid കേരളം കൊവിഡ് കോട്ടയം കോട്ടയം കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8619230-826-8619230-1598804082124.jpg)
കോട്ടയം: ജില്ലയില്‍ 223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ പ്രതിദിന കൊവിഡ് കണക്ക് 200 കടക്കുന്നത്. 212 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ 11 പേരും രോഗബാധിതരായി. 73 പേര്‍ കൂടി രോഗമുക്തി നേടി. കോട്ടയം മുനിസിപ്പാലിറ്റി പരിധിയിൽ 43 പേര്‍ക്കും ഈരാറ്റുപേട്ടയിൽ 27 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയ ഇരു ഗ്രാമപഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി. പാമ്പാടി ഗ്രാമപഞ്ചായത്തിൽ 17, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ 13, ചങ്ങനാശ്ശേരിയിൽ ഒമ്പത്, അതിരമ്പുഴ, അയ്‌മനം, കാഞ്ഞിരപ്പള്ളി, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിൽ അഞ്ച് വീതവും, പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ ഏഴ്, കോരുത്തോട്, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തുകളിൽ ആറ് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.