കേരളം

kerala

ETV Bharat / state

കോട്ടയത്ത് ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി - kottayam rape case

മുക്കൂട്ടുതറ ഇടകടത്തി സ്വദേശിക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസെടുത്തത്.

in mundakkayam 21 yrs old dalit woman accuses man of rape  dalit woman accuses man of rape  rape  dalit woman  കോട്ടയത്ത് ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി  ദളിത് യുവതിയെ പീഡിപ്പിച്ചു
കോട്ടയത്ത് ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി

By

Published : Jun 25, 2021, 2:11 PM IST

കോട്ടയം: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയത്താണ് സംഭവം. സംഭവത്തില്‍ ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തുവന്ന മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയ്ക്കെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു.

Also read: രാമനാട്ടുകര സ്വർണക്കടത്ത്; സംഘത്തിന്‍റെ വാട്‌സ്ആപ്പ് ശബ്‌ദരേഖകൾ പുറത്ത്

മൂന്ന് വർഷം പീഡിപ്പിച്ചു

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു. ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. വിവാഹത്തിനു തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിന്‍റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫിസ് സമയം കഴിഞ്ഞതിന്‍റെ പേരിൽ വ്യാഴാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.

എന്നാൽ വ്യാഴാഴ്ച വിവാഹത്തിനു തയ്യാറല്ലെന്ന് യുവാവിന്‍റെ പിതാവ് ഫോണിൽ അറിയിച്ചു .ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തന്‍റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും യുവതി പരാതിയിൽ പറയുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുണ്ടക്കയത്തിനടുത്ത് ഒരു ഗ്രാമത്തിലാണ് യുവതിയുടെ വീട്.

ABOUT THE AUTHOR

...view details