കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു നല്‍കുകയും ചെയ്ത 21കാരനെ അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ ( 21 ) ആണ് അറസ്റ്റിലായത്. ചിത്രങ്ങള്‍ കിട്ടിയ ഒരാള്‍ കോട്ടയം ഡിവൈഎസ്പി എം. അനില്‍ കുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ - പെൺകുട്ടിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ
പ്രണയം നടിച്ച് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്ത ഇയാള്‍, പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടര്‍ന്നാണ് നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്ത ഇയാള്‍, പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടര്‍ന്നാണ് നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നഗ്നചിത്രങ്ങള്‍ അടങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. വിവരം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ബാദുഷയെ കോട്ടയം കണ്ടെത്തി. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. കെ. മനോജ് കുമാര്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
TAGGED:
man arrested for raping girl