കോട്ടയം : കൊവിഡ് 19 വ്യാപനത്തെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള 191 സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ് . ഇതോടെ ആകെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 1,505 സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്.
കോട്ടയം ജില്ലയിൽ നിന്നുള്ള 191 സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് - റെഡ് സോണായി
അവസാനമായി ജില്ലയിൽ നിന്നും 50 സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്. 81 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്
![കോട്ടയം ജില്ലയിൽ നിന്നുള്ള 191 സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് കോട്ടയം kottayam കൊവിഡ് 19 റെഡ് സോണായി Red Zone](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7050625-866-7050625-1588567965580.jpg)
അവസാനമായി ജില്ലയിൽ നിന്നും 50 സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്. 81 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയവരുൾപ്പെടെ 56 പേരെ പുതുതായി ജില്ലയിൽ ഹോം ക്വാറന്‍റൈനിലാക്കിയിട്ടുണ്ട്.
അതേസമയം കണ്ടെയിന്‍മെന്‍റ് സോണിലായിരുന്ന കോട്ടയം മാർക്കറ്റ് ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കും. കഴിഞ്ഞ 10 ദിവസങ്ങളിലായി മാർക്കറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. മാർക്കറ്റിനുള്ളിലെ രണ്ട് ചുമട്ടുതൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെയിന്‍മെന്‍റ് സോണിലുൾപ്പെടുത്തി മാർക്കറ്റ് അടച്ച് പൂട്ടിയത്. എന്നാൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർക്ക് രോഗബാധ ഇല്ലെന്ന് തെളിഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്.