കോട്ടയം: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഇല്ലിക്കലില്‍ നിര്‍മിച്ച വീടുകള്‍ നാടിന് സമര്‍പ്പിച്ചു. 2018ലെ പ്രളയത്തില്‍ വീടുകള്‍ നഷ്‌ടപ്പെട്ടവരുടെ പുനരധിവാസം ലക്ഷ്യമിട്ട് 20 കോടിയോളം രൂപയുടെ പുനരധിവാസ പദ്ധതികളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായാണ് വീട് നഷ്‌ടപ്പെട്ടവര്‍ക്കായി ഇല്ലിക്കലില്‍ പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ 14 വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി പീപ്പിള്‍സ് വില്ലേജ് - people's foundation
14 വീടുകളുടെ താക്കോല്‍ ദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി പീപ്പിള്‍സ് വില്ലേജ്
ഇല്ലിക്കല്‍ വളയംകണ്ടത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പീപ്പിള്‍സ് വില്ലേജിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയബാധിതരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോൾ പീപ്പിള്‍സ് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ത വഹിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉൾപ്പെടെയുള്ളവര്‍ പങ്കെടുത്തു.