കോട്ടയം: പ്രളയഭീതിക്ക് പിന്നാലെ ആശങ്ക പരത്തി കോട്ടയം ജില്ലയിൽ 139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ജില്ലയിൽ രോഗികളുടെ എണ്ണം 100 കടക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ളവരാണ്. 30 പേർക്കാണ് ഏറ്റുമാനൂരിൽ നിന്നു മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോട്ടയത്ത് 139 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പ്രളയ ഭീതി
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ളവരാണ്.
കോട്ടയത്ത് 139 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേരും ഏറ്റുമാനൂര്‍ സ്വദേശികളാണ്. അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേന 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആയി. പരിശോധനക്കയച്ചതിൽ 858 ഫലങ്ങളാണ് അവസാനമായി വന്നത്. പുതിയതായി 527 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.