കോട്ടയം ജില്ലയില്‍ 126 പേര്‍ക്ക് കൊവിഡ് - 126 new covid cases
നിലവിൽ 1311 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
കോട്ടയം: ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 118 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോട്ടയം മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 22 പേർക്കാണ് മുനിസിപ്പാലിറ്റിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ആർപ്പുക്കര ഗ്രാമപഞ്ചായത്തിൽ പത്ത് പേർക്കും, കുമരകത്ത് ഏഴ് പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മുണ്ടക്കയം, ഈരാറ്റുപേട്ട, തലപ്പലം, തൃക്കൊടിത്താനം, കൂരോപ്പട ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരും പുതിയ പട്ടികയിൽ ഉള്‍പ്പെടുന്നു. രോഗബാധിതരായി നിലവിൽ 1311 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 81 പേർ രോഗമുക്തരായി.