കോട്ടയത്ത് 120 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി - Kottayam
മങ്കൊമ്പ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ജയന്‍റെ വീട്ടില്‍ നിന്ന് നാല് കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന വാഷാണ് പിടികൂടിയത്.
കോട്ടയം: മങ്കൊമ്പിൽ നിന്ന് 120 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. നാല് കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന വാഷാണ് പിടികൂടിയത്. മങ്കൊമ്പ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ജയന്‍റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. ഈരാറ്റുപേട്ട റേഞ്ച് പ്രിവന്‍റീവ് ഓഫീസര്‍ അഭിലാഷ് കുമ്മണ്ണൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. ദിവസങ്ങളായി ബാറുകളും വിദേശമദ്യ ഷോപ്പുകളും അവധിയായ സാഹചര്യം മുതലെടുത്താണ് ഇയാൾ വ്യാജ മദ്യം നിർമിക്കുന്നത്. വിനോദ സഞ്ചാരികള്‍ എന്ന വ്യാജേന എത്തിയാണ് എക്‌സൈസ് സംഘം പ്രതിയെ പിടികൂടിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടില്ല.