കേരളം

kerala

ETV Bharat / state

കൊല്ലത്ത് യുവമോർച്ച മാർച്ച്; കലക്‌ടറേറ്റ് വളഞ്ഞ് പ്രതിഷേധക്കാർ - കൊല്ലത്ത് യുവമോർച്ച മാർച്ച്

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്‌ണന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു

yuvamorcha protest kollam collectorate  yuvamorcha protest kollam  കൊല്ലത്ത് യുവമോർച്ച മാർച്ച്  യുവമോർച്ച മാർച്ച് കൊല്ലം
യുവമോർച്ച മാർച്ച്

By

Published : Sep 22, 2020, 3:44 PM IST

കൊല്ലം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലം കലക്‌ടറേറ്റ് വളഞ്ഞ് യുവമോർച്ച പ്രവർത്തകർ. പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ഒരാൾക്ക് സാരമായ പരിക്കുണ്ട്. കലക്‌ടറേറ്റിന്‍റെ പ്രധാന പ്രവേശന കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്‌ണന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു.

കൊല്ലത്ത് യുവമോർച്ച മാർച്ച്; കലക്‌ടറേറ്റ് വളഞ്ഞ് പ്രതിഷേധക്കാർ

ABOUT THE AUTHOR

...view details