കേരളം

kerala

ETV Bharat / state

കൊല്ലത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പിൻവാതിലിലൂടെ പി.എസ്.സി നിയമനങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് യുവമോർച്ച മാർച്ച് സംഘടിപ്പിച്ചത്.

Yuva Morcha clashes with police  Yuva Morcha clashes with police  കൊല്ലത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  കൊല്ലം
കൊല്ലത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

By

Published : Jan 30, 2021, 1:21 PM IST

കൊല്ലം:കൊല്ലം കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിൻവാതിലിലൂടെ പി.എസ്.സിയിൽ നിയമനങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് യുവമോർച്ച മാർച്ച് സംഘടിപ്പിച്ചത്.

കൊല്ലത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കൊല്ലം താലൂക്ക് കച്ചേരി ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു. പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിരിഞ്ഞ് പോകാൻ തയാറാകാത്ത പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കി. വിഷ്‌ണു പട്ടത്താനത്തിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.

ABOUT THE AUTHOR

...view details