പൗരത്വ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം - കൊല്ലം
ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. പി ജർമിയാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
പൗരത്വ ബില്ല് പൗരത്വ നിയമം CAA CAB Latest Malayalam news updates Latest updates In Malayalam കൊല്ലം യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊല്ലം:മതേതര രാജ്യമാണ് എന്‍റെ പൗരാവകാശം, മതേതരത്വം തകർക്കുന്ന പൗരത്വബിൽ നിർത്തലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തേവലക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോൺഗ്രസ് തേവലക്കര മണ്ഡലം പ്രസിഡണ്ട് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി.