കേരളം

kerala

ETV Bharat / state

പിഎസ്‌സി ഓഫീസിൽ എകെജി സെന്‍റർ എന്ന ബോർഡ് സ്ഥാപിച്ച്‌ യൂത്ത് കോൺഗ്രസ് പ്രതിഷേധം - kerala news

അഞ്ച് വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ പിഎസ്സി ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണെന്ന്‌ ഫൈസൽ കുളപ്പാടം

യൂത്ത് കോൺഗ്രസ് പ്രതിഷേധം  പിഎസ്‌സി ഓഫീസിൽ എകെജി സെന്‍റർ എന്ന ബോർഡ് സ്ഥാപിച്ചു  കൊല്ലം വാർത്ത  kollam news  കേരള വാർത്ത  kerala news  Youth Congress protests
പിഎസ്‌സി ഓഫീസിൽ എകെജി സെന്‍റർ എന്ന ബോർഡ് സ്ഥാപിച്ച്‌ യൂത്ത് കോൺഗ്രസ് പ്രതിഷേധം

By

Published : Feb 4, 2021, 5:16 PM IST

Updated : Feb 4, 2021, 5:22 PM IST

കൊല്ലം:ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും ഉള്ള സർക്കാർ തീരുമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ജില്ലാ പിഎസ് സി ഓഫീസിന്‍റെ ബോർഡ് മാറ്റി എകെജി സെന്‍റർ എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ പിഎസ്സി ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണെന്നും, അധികാരം വിട്ടൊഴിയുന്നതിന് മുൻപ് പാർട്ടിക്കാരെയും ഇഷ്ടക്കാരെയും വിവിധ വകുപ്പുകളിൽ സ്ഥിരപ്പെടുത്തുകയും, പിൻവാതിലിലൂടെ നിയമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി ഓഫീസിൽ എകെജി സെന്‍റർ എന്ന ബോർഡ് സ്ഥാപിച്ച്‌ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഒന്നുകിൽ എകെജി സെന്‍ററിന്‍റെ ബോർഡ് മാറ്റി പിഎസ്‌സി ഓഫീസ് എന്ന ബോർഡ് സ്ഥാപിക്കുകയോ അല്ലാത്ത പക്ഷം പിഎസ്‌സി ഓഫീസിന്‍റെ ബോർഡ് മാറ്റി എകെജി സെന്‍റർ എന്നാക്കുന്നതോ ആയിരിക്കും ഉചിതമെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ,ശരത് മോഹൻ ,നവാസ് റഷാദി ,കൗശിക് എം ദാസ് ,ആഷിഖ് ബൈജു , നെഫ്സൽ കലതിക്കാട്,ബിച്ചു കൊല്ലം , ജയരാജ് പള്ളിവിള , ഉല്ലാസ് കടപ്പാക്കട, തുടങ്ങിയവർ സംസാരിച്ചു.

Last Updated : Feb 4, 2021, 5:22 PM IST

ABOUT THE AUTHOR

...view details