കൊല്ലം:ക്വാറന്‍റൈനിൽ കഴിഞ്ഞ യുവതി തൂങ്ങിമരിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ നാല് പൊലീസുകാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. കുന്നിക്കോട് വിളക്കുടി ലക്ഷ്മികോണത്ത് വീട്ടിൽ അനീസ് പ്രസാദിന്‍റെ ഭാര്യ ലക്ഷ്മിയാണ് (30) ആത്മഹത്യ ചെയ്തത്. ആര്യങ്കാവ് സ്വദേശികളായ ഇവർ കഴിഞ്ഞ ഒൻപതിനാണ് സൗദി അറേബ്യയിൽ നിന്നെത്തി വിളക്കുടിയിലെ വീട്ടിൽ ഹോം ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവുമായി വഴക്കുണ്ടാക്കി യുവതി ആത്മഹത്യ ചെയ്തത്.
കൊവിഡ് നിരീക്ഷണത്തിലായ യുവതിയുടെ ആത്മഹത്യ; പൊലീസുകാര്‍ ക്വാറന്‍റൈനില്‍ - പൊലീസുകാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു
കഴിഞ്ഞ ദിവസമാണ് ക്വാറന്‍റൈനിലായിരുന്ന യുവതി ഭർത്താവുമായി വഴക്കുണ്ടാക്കി ആത്മഹത്യ ചെയ്തത്. തുടർന്ന് കുന്നിക്കോട് സ്റ്റേഷനിലെ പൊലീസെത്തിയാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.
നാല് പൊലീസുകാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു
തുടർന്ന് കുന്നിക്കോട് സ്റ്റേഷനിലെ പൊലീസെത്തിയാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ക്വാറന്‍റൈനിൽ കഴിഞ്ഞവരുമായി സമ്പർക്കം പുലർത്തേണ്ടി വന്നതോടെയാണ് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചത്.