കൊല്ലം: കൊല്ലം ഏരൂരിൽ മദ്യപാനത്തിതിനിടയിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി. ഏരൂർ കരിമ്പിൻകോണം ശ്രുതി ഭവനിൽ ആദർശിനെയാണ് സുഹൃത്തായ അഖിൽ കൃഷ്‌ണൻ കുത്തി വീഴ്ത്തിയത്. പ്രതിയെ ഏരൂർ പൊലീസ് സംഭവ സ്ഥലത്ത് തന്നെ വെച്ച് അറസ്റ്റ് ചെയ്തു.
അഖിലും, ആദർശും മറ്റ് സുഹൃത്തുക്കളും ചേർന്ന് രാവിലെ മുതൽ അഖിലിൻ്റെ വീട്ടിൽ വെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ അഖിലും ആദർശും തമ്മിൽ തർക്കമായി. തുടർന്ന് അഖിൽ വീട്ടില്ലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദർശിൻ്റെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തിക്കുത്തിൻ്റെ വിവരം വീട്ടിലുണ്ടായിരുന്ന സുഹൃത്തുകളാണ് ഏരൂർ പോലീസിനെ അറിയിച്ചത്.