കൊല്ലം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തഹസില്‍ദാര്‍ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധനസഹായം കിട്ടാതിരുന്നത് സാങ്കേതികത്വം മൂലമാണെന്നും സനല്‍ നല്‍കിയ അക്കൗണ്ടില്‍ വലിയ തുക നല്‍കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സനലിന്‍റെ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കിയതായും തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
സനലിന്‍റെ ആത്മഹത്യ; തഹസില്‍ദാര്‍ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു - Tehsildar
ധനസഹായം കിട്ടാതിരുന്നത് സാങ്കേതികത്വം മൂലമാണെന്ന് തഹസില്‍ദാര്‍ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു
സനലിന്‍റെ ആത്മഹത്യ; തഹസില്‍ദാര്‍ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ സനലും കുടുംബവും താമസിച്ച വീട് തകർന്നിരുന്നു. വീട് തകർന്നതിൽ സർക്കാർ ധനസഹായങ്ങളൊന്നും സനലിന് ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് സനൽ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.