കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍ - പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിവരം പുറത്ത് അറിഞ്ഞത് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങില്‍

ചടയമംഗലത്ത് പീഡനം  A Young man arrested in pocso case  വിദ്യാര്‍ഥിയെ പീഡിപ്പിച്ചു  ദളിത് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു  a girl raped  a girl raped in chadayamangalam in kollam  kollam rape case  കൊല്ലം ജില്ലാ വാര്‍ത്തകള്‍  കൊല്ലം പ്രധാനാ വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്ത  ചടയമംഗലം കൊല്ലം  വിവാഹ വാഗ്‌ദാനം നല്‍കി പീഡനം  പോക്‌സോ കേസ്  കോടതി  കൗണ്‍സിലിങ്  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
അറസ്റ്റിലായ പ്രതി അഭിരാജ്(28)

By

Published : Aug 9, 2022, 12:33 PM IST

കൊല്ലം:ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇളമാട് സ്വദേശി അഭിരാജിനെയാണ് (28) ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് അഭിരാജ് പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായ യുവാവ് ആളില്ലാത്ത സമയങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിക്ക് വിവാഹ വാഗ്‌ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു. പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് പ്രകാരം പൊലീസ് കേസെടുത്തു.

തുടര്‍ന്ന് ഇളമാട് നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

also read:ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഒളിവില്‍

ABOUT THE AUTHOR

...view details