കേരളം

kerala

Elephant Day | ഊട്ടും നീരാട്ടുമായി കരിവീരന്‍മാര്‍ക്ക് ഒരു ദിവസം; ലോക ഗജ ദിനം ആഘോഷമാക്കി വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും

By

Published : Aug 12, 2023, 4:00 PM IST

മന്ത്രി ജെ.ചിഞ്ചു റാണിയാണ് ലോക ഗജ ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്

Elephant Day  World Elephant Day Celebration in Kerala  World Elephant Day Celebration  Elephant  Animal Husbandry department  Veterinary Association  ഊട്ടും നീരാട്ടുമായി കരിവീരന്‍മാര്‍ക്ക് ഒരു ദിവസം  കരിവീരന്‍മാര്‍  ലോക ഗജ ദിനം  വെറ്ററിനറി  മൃഗസംരക്ഷണ വകുപ്പ്  ചിഞ്ചു റാണി  ആന
ഊട്ടും നീരാട്ടുമായി കരിവീരന്‍മാര്‍ക്ക് ഒരു ദിവസം; ലോക ഗജ ദിനം ആഘോഷമാക്കി വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും

വെറ്ററിനറി ഓഫിസര്‍ ഡോ.ഷൈന്‍ കുമാര്‍ പ്രതികരിക്കുന്നു

കൊല്ലം: കുളിച്ചും, കഴിച്ചും, കുറുമ്പുകാട്ടിയും കരിവീരൻമാർ അവരുടെ ദിനം ആഘോഷമാക്കി. ആഘോഷത്തിന് നേതൃത്വം നൽകാനെത്തിയത് മന്ത്രി കൂടിയായപ്പോൾ ചടങ്ങുകൾ ഗംഭീരമായി.

ആനകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ആനകളുടെ സംരക്ഷണത്തിനായി ആചരിച്ചുവരുന്ന ദിനമാണ് ലോക ഗജ ദിനം. 2012 ഓഗസ്‌റ്റ് 12 നാണ് ആദ്യമായി ഈ ദിനം ആചരിച്ചു തുടങ്ങിയത്. ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥയെ ശ്രദ്ധയിൽപ്പെടുത്തുക, കാട്ടാനകളുടെയും നാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമായി ഗുണപരമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

എണ്ണം കുറയുന്ന വമ്പന്മാര്‍:കരയിലെ ഏറ്റവും വലിയ സസ്‌തനിയിപ്പോൾ വംശനാശ ഭീഷണി നേരിടുകയാണ്. ആനക്കൊമ്പുകൾക്ക് വേണ്ടിയും ആനകൾ വേട്ടയാടപ്പെടാറുണ്ട്. വന നശീകരണവും, കൂടുതലായി ആളുകൾ കൃഷിക്കും മറ്റാവശ്യങ്ങൾക്ക് വേണ്ടി കാടു കൈയേറി സ്വന്തമാക്കുന്നതും, ആനകൾക്ക് ദോഷം ചെയ്യുന്നു. ഇത് ഇവയുടെ വംശനാശത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഇതുപ്രകാരം നാട്ടാനകളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 600 ൽ നിന്ന് 416 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നാട്ടാനകൾക്ക് ക്ലേശവും ജോലി ഭാരവും കൂടുതലാണ്.

നല്ലൊരു പ്രായമെത്തുന്നതിന് മുമ്പേ മിക്ക ആനകളും മരണപ്പെടുകയാണെന്ന പ്രശ്‌നവുമുദിക്കുന്നു. ആനകളുടെ ഉടമസ്ഥാവകാശത്തിലും പ്രശ്‌നങ്ങളുണ്ട്. പകുതിയോളം ആനകളുടെയും ഉടമസ്ഥാവകാശം ഇനിയും നൽകിയിട്ടില്ല. ഇതുമൂലം ആനകൾ മരിക്കുമ്പോഴും കൊമ്പ് മുറിക്കുമ്പോഴും അമിത ചെലവുണ്ടാകാൻ കാരണമാകുന്നു.

Also Read: video: ഇതൊക്കെ എന്ത്, ഇതിനപ്പുറം ചാടിക്കടക്കും... തൂക്കുവേലി മറികടന്നു പുഴ കടക്കുന്ന ആന; ദൃശ്യം വൈറല്‍

മൃഗങ്ങളല്ല, പ്രത്യേകതയുള്ള മൃഗങ്ങള്‍: മനുഷ്യരെപ്പോലെ തന്നെ ആനകൾക്കും സങ്കീർണമായ വികാരങ്ങളും ബുദ്ധിയുമുണ്ട്. എന്നാല്‍ ആനയ്ക്ക് പൊതുവേ കാഴ്‌ചശക്തി കുറവാണ്. എന്നാൽ, ശ്രവണശേഷി കൂടുതലുമാണ്. ഇൻഫ്രാസോണിക് ശബ്‌ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരാണ് ആനകൾ. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങൾ ഇവർക്ക് കേൾക്കാൻ കഴിയും.

അതുപോലെ തന്നെ, മണംപിടിക്കാനും കഴിവുണ്ട്. ആനകൾ ഒരു പ്രത്യേക മണം വർഷങ്ങളോളം ഓർത്തുവയ്‌ക്കും. ഇത്തരത്തിൽ, ഗാംഭീര്യവും പ്രൗഢിയുമുള്ള ആനകളെ വേണ്ട വിധത്തിൽ പരിപാലിച്ചില്ലെങ്കിൽ, നാളെ ഈ ഭൂലോകത്ത് നിന്ന് തന്നെ ഇവ ഇല്ലാതാക്കുവാൻ അധിക നാൾ വേണ്ടിവരില്ല.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജ ദിനാചരണത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണിയാണ് നിർവഹിച്ചത്. നാട്ടാനകൾക്കായി കേരളത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖചികിത്സ കേന്ദ്രവും പരിഗണനയിലാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ലോക ഗജ ദിനാഘോഷം സംഘടിപ്പിച്ചത് പുത്തൻകുളം ആനത്താവളത്തിലായിരുന്നു. പുതിയ നാട്ടാന പരിപാലന ചട്ടങ്ങൾ നിലവിൽ വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൻ്റെ ഭാഗമായി ആനയൂട്ടും ആന നീരാട്ടും നടന്നു.

Also Read: Kasaragod school holiday | കാസര്‍കോട് അതിരൂക്ഷമായ കാട്ടാന ശല്യം ; ആനയെ തുരത്താന്‍ സ്‌കൂളിന് അവധി

ABOUT THE AUTHOR

...view details