മരംമുറിക്കിടെ കയര്‍ കഴുത്തില്‍ മുറുകി തൊഴിലാളി മരിച്ചു - ശാസ്‌താംകോട്ട
മെഷീൻ വാളിൽ കെട്ടിയ കയര്‍ മരത്തിന് മുകളിൽ നിന്ന കൃഷ്‌ണന്‍കുട്ടിയുടെ കഴുത്തില്‍ മുറുകുകയായിരുന്നു.
കൊല്ലം:ശാസ്‌താംകോട്ടയിൽ മരംമുറിക്കുന്നതിനിടെ മെഷീന്‍ വാള്‍ കെട്ടിയ കയര്‍ കഴുത്തില്‍ മുറുകി തൊഴിലാളി മരിച്ചു. മുതുപിലാക്കാട് തുള്ളക്കളത്തില്‍ കൃഷ്‌ണന്‍കുട്ടി (48) ആണ് മരിച്ചത്. ആഞ്ഞിലിമൂട് ശാസ്‌താംകോട്ടയിലെ വീട്ടില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ചില്ല മുറിച്ചുവീഴ്ത്തിയപ്പോള്‍ മെഷീന്‍ കൈയിൽ നിന്ന് വഴുതിപ്പോയി. മെഷീൻ വാളിൽ കെട്ടിയ കയര്‍ മരത്തിന് മുകളിൽ നിന്ന കൃഷ്‌ണന്‍കുട്ടിയുടെ കഴുത്തില്‍ മുറുകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഒരുമണിക്കൂറിലേറെ ശ്രമം നടത്തിയാണ് ഇയാളെ താഴെയിറക്കിയത്. കൃഷ്‌ണൻകുട്ടിയെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.