കേരളം

kerala

ETV Bharat / state

വിസ്‌മയയുടെ ബന്ധുക്കളെ വനിത കമ്മിഷൻ അംഗം സന്ദർശിച്ചു - കൊല്ലം വാർത്ത

വിസ്‌മയയുടെ മരണത്തിൽ കുറ്റവാളി ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഷാഹിദ കമാല്‍

വിസ്‌മയ  Vismaya  Vismaya death  Vismaya suicide  വിസ്‌മയ മരണം  വിസ്‌മയ ആത്മഹത്യ  വനിതാ കമ്മീഷൻ  Women's Commission  Women's Commission member  വനിതാ കമ്മീഷനംഗം  ഷാഹിദ കമാൽ  Shahida Kamal  Shahida Kamal visited Vismaya's house  Vismaya news  kollam Vismaya news  kollam Vismaya death  കൊല്ലം വിസ്‌മയ മരണം  കൊല്ലം വിസ്‌മയ ആത്മഹത്യ  കൊല്ലം വാർത്ത  kollam news
വിസ്‌മയയുടെ ബന്ധുക്കളെ സന്ദർശിച്ച് വനിതാ കമ്മീഷനംഗം ഷാഹിദ കമാൽ

By

Published : Jun 22, 2021, 12:47 PM IST

Updated : Jun 22, 2021, 1:12 PM IST

കൊല്ലം:സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃഗ്രഹത്തിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്ന് ഒടുവിൽ ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ വീട്ടിൽ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ സന്ദർശനം നടത്തി. ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ഷാഹിദ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ കിരൺകുമാറിന്‍റെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

വിസ്‌മയയുടെ ബന്ധുക്കളെ വനിത കമ്മിഷൻ അംഗം സന്ദർശിച്ചു

Read more:ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

വിസ്‌മയ മരണപ്പെടുന്നതിന് തലേദിവസം കിരൺകുമാറിന്‍റെ സഹോദരി ആ വീട്ടിൽ എത്തിച്ചേർന്നതായി കിരൺകുമാർ മൊഴി നൽകിയിട്ടുണ്ട്. അതിന്‍റെ വസ്‌തുത പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Read more:വിസ്‌മയയുടെ മരണം ; കിരണ്‍ പൊലീസ് പിടിയിൽ

സ്ത്രീധന നിരോധന നിയമം നിൽക്കുമ്പോഴും സ്ത്രീധനത്തിന്‍റെ പേരിൽ ജീവൻ ബലിയർപ്പിക്കേണ്ടി വരുന്നു. വിസ്‌മയയുടെ മരണത്തിൽ കുറ്റവാളി ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അവരെ മാതൃകാപരമായി ശിക്ഷിക്കുവാനുള്ള എല്ല ഇടപെടലുകളും വനിതാ കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഷാഹിദ വ്യക്തമാക്കി.

Last Updated : Jun 22, 2021, 1:12 PM IST

ABOUT THE AUTHOR

...view details