കൊല്ലം : ഒരു വർഷമായി കണ്ണുനീർ തോർന്നിട്ടില്ല ഈ അമ്മയുടെ കണ്ണുകളിൽ. 2020 സെപ്തംബർ 13നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാ ഭായിയുടെയും മകൾ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു.
മൃതദേഹം കാണപ്പെട്ട രീതിയും സരിതയുടെ ഭർത്താവ് മുകേഷിന്‍റെ പെരുമാറ്റവും സംശയാസ്‌പദമായിരുന്നെന്ന് ഈ മാതാപിതാക്കൾ പറയുന്നു. ട്രഷറി ജീവനക്കാരിയായിരുന്ന സരിതയും മുകേഷും തമ്മിലുള്ള വിവാഹം 2012ലായിരുന്നു. മദ്യപിച്ച ശേഷം മകളെ മുകേഷ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു.
mysterious death: യുവതിയുടെ ദുരൂഹ മരണം; നീതി തേടിയലഞ്ഞ് ഒരച്ഛനും അമ്മയും നിരന്തര വഴക്കിനെത്തുടര്‍ന്ന് സരിത നാലുവയസുകാരി മകളേയും കൂട്ടി മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു താമസം. മരണത്തിന് രണ്ടുമാസം മുമ്പ് മുകേഷ് വീട്ടിലെത്തി നിര്‍ബന്ധിച്ച് കഴക്കൂട്ടത്തെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. 30 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനം നല്‍കിയതിനുപുറമേ വിവിധയാവശ്യങ്ങള്‍ക്കായി പലതവണ പിന്നെയും മുകേഷ് പണം വാങ്ങിയിരുന്നെന്നും ഇവര്‍ പറയുന്നു.
also read: Mofiya Parveen's Suicide : എസ്.പിക്ക് പരാതി നൽകാനെത്തിയ മൊഫിയയുടെ സഹപാഠികള്‍ കസ്റ്റഡിയില്‍
ഡിജിപിയ്ക്ക് വരെ പരാതി നൽകിയിട്ടും പൊലീസ് ഫലപ്രദമായ അന്വേഷണം നടത്താത്ത സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ നിസഹായരായി നിൽക്കുകയാണ് ഈ മാതാപിതാക്കൾ. മുകേഷിന്‍റെ ബന്ധുവായ പൊലീസുദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്.