കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചൽ ഏറം സ്വദേശി കവിതയെയാണ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു - eloped in kollam
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് യുവതി പോയത്
കവിതയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കവിത ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയായ യുവാവിനൊപ്പം പോയതാണെന്ന് വ്യക്തമായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കവിതയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുകയും അവസാനം വിളിച്ച നമ്പറിൽ പൊലീസ് ബന്ധപ്പെടുകയുമായിരുന്നു.
കവിത തന്നോടൊപ്പം ഉണ്ടെന്നും തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് പൊലീസിൽ അറിയിച്ചു. ഇതോടെയാണ് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയതിന് കവിതക്കെതിരെ കേസെടുത്തതെന്ന് അഞ്ചൽ പോലീസ് പറഞ്ഞു.