കേരളം

kerala

ETV Bharat / state

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത നിലയിൽ; വിവാഹിതയായത് അഞ്ചുമാസം മുൻപ് - കല്ലമ്പലം സ്വദേശിനി ആത്മഹത്യ ചെയ്‌തു

കൊല്ലം കുമ്മിളിലുണ്ടായ സംഭവത്തില്‍, യുവതി ജീവനൊടുക്കാന്‍ ഇടയാക്കിയ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

woman found dead in husbands house kollam  kollam todays news  ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത നിലയിൽ  കൊല്ലം  കല്ലമ്പലം സ്വദേശിനി ആത്മഹത്യ ചെയ്‌തു
ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത നിലയിൽ

By

Published : Dec 27, 2022, 3:50 PM IST

Updated : Dec 27, 2022, 4:26 PM IST

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രദേശവാസി സംസാരിക്കുന്നു

കൊല്ലം:കുമ്മിളിലെ ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശിനി ജന്നത്തിനെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ അടച്ചിട്ട മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം അറിഞ്ഞത്.

ഭർത്താവുമായോ വീട്ടുകാരുമായോ വഴക്കൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അഞ്ചുമാസം മുൻപാണ് ജന്നത്തിന്‍റെയും കുമ്മിൾ സ്വദേശിയായ റാസിഫിന്‍റെയും വിവാഹം കഴിഞ്ഞത്. പ്രവാസിയായ റാസിഫ് രണ്ട് മാസങ്ങൾക്ക് മുൻപ് ഗൾഫിലേക്ക് മടങ്ങിയിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Last Updated : Dec 27, 2022, 4:26 PM IST

For All Latest Updates

ABOUT THE AUTHOR

...view details