കേരളം

kerala

ETV Bharat / state

എക്‌സ്‌ റേ എടുക്കാന്‍ വന്ന യുവതിയെ ഉപദ്രവിച്ചയാള്‍ അറസ്‌റ്റില്‍ - പുനലൂര്‍ വാര്‍ത്തകള്‍

കടക്കൽ ചുണ്ട സ്വദേശി തൻസിർ (25) ആണ് പുനലൂർ പൊലീസിന്‍റെ പിടിയിലായത്.

woman attacked in x ray centre  pulaloor news  പുനലൂര്‍ വാര്‍ത്തകള്‍  സ്‌ത്രീ പീഡനം
എക്‌സ്‌ റേ എടുക്കാന്‍ വന്ന യുവതിയെ ഉപദ്രവിച്ചയാള്‍ അറസ്‌റ്റില്‍

By

Published : May 23, 2020, 12:00 PM IST

കൊല്ലം:പുനലൂർ സിറ്റി സ്കാനിങ് സെന്‍ററിൽ എക്‌സ് റേ എടുക്കാൻ വന്ന യുവതിയെ കടന്നു പിടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. കടക്കൽ ചുണ്ട സ്വദേശി തൻസിർ (25) ആണ് പുനലൂർ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. കടുത്ത നടുവേദനയെ തുടർന്നാണ് യുവതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് ഡോക്ടർ എക്‌സ് റേ എടുക്കാൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ യുവതി വൈകുന്നേരം പുനലൂർ സിറ്റി സ്കാനിംഗ് സെന്‍ററിൽ എത്തുകയായിരുന്നു. ആ സമയം വനിത സ്റ്റാഫ്‌ ഇല്ലായിരുന്നു. പ്രതി യുവതിയെ കടന്ന് പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷപ്പെടുകയും തുടർന്ന് പുനലൂർ പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details