കൊല്ലം : കൊല്ലം കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ യുവതി പൊലീസ് പിടിയിൽ. ഊഴായികോട് കല്ലുവാതുക്കൽ പേഴുവിള വീട്ടിൽ രേഷ്‌മ (22)യാണ് അറസ്റ്റിലായത്. ഡി.എൻ.എ പരിശോധനയിൽ കുഞ്ഞ് രേഷ്‌മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.
READ MORE:കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ജനുവരി അഞ്ചിനാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു.