കൊല്ലം:കൊല്ലം ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഉപയോഗശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് വെടിവച്ചു കൊന്നത്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊട്ടാരക്കരയിൽ നിന്ന് എത്തിയ പ്രസാദ് സാമുവലാണ് പന്നിയെ വെടിവച്ചത്. തുടയനൂർ വട്ടപ്പാട് ബെന്നി തോമസിന്റെ റബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൂന്നു വയസ് പ്രായം ഉളള പന്നി അകപ്പെട്ടത്. ഇട്ടിവ ഗ്രാമപഞ്ചായത്തിൽ ഉടനീളം കാട്ടു പന്നി ശല്യം രൂക്ഷമാണ്.