കേരളം

kerala

ETV Bharat / state

വാരാന്ത്യ നിയന്ത്രണം : കൊല്ലം നഗരം നിശ്ചലമായി - Police

ലോക്‌ഡൗണ്‍ പ്രതീതിയാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

COVID  COVID RESTRICTIONS  KOLLAM  വാരന്ത്യ നിയന്ത്രണം  കൊല്ലം നഗരം  ലോക്‌ഡൗണ്‍  സംസ്ഥാന സർക്കാർ  പൊലീസ്  Police  corona
വാരാന്ത്യ നിയന്ത്രണം : കൊല്ലം നഗരം നിശ്ചലമായി

By

Published : Apr 24, 2021, 5:30 PM IST

കൊല്ലം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണത്തിന്‍റെ ആദ്യദിനം കൊല്ലം നഗരം നിശ്ചലമായി. ജോലിക്ക് പോകുന്നവരും അവശ്യ വസ്തുക്കൾ വാങ്ങുന്നവരും മാത്രമാണ് ഇന്ന് പുറത്തിറങ്ങിയത്. അവശ്യവസ്തു വിൽപനശാലകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ നഗരത്തിൽ അടഞ്ഞുകിടന്നു. തുറന്ന് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി.

കെഎസ്ആർടിസി ബസും ഏതാനും സ്വകാര്യ ബസുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാൽ യാത്രക്കാരുടെ കുറവ് കാരണം ചില ബസുകൾ ഉച്ചയോടെ സർവീസ് നിർത്തിവച്ചു. വ്യക്തമായ കാരണങ്ങൾ കൂടാതെ നഗരത്തിൽ എത്തിയ വാഹന യാത്രികർക്കെതിരെ പൊലീസ് കേസെടുത്തു.

കൂടുതൽ വായനക്ക്:വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

പൊലീസ് നഗരത്തിൽ പരിശോധന ശക്തമാക്കിയതിനാൽ നഗരവാസികൾ കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള സുരക്ഷ കരുതലിന് മികച്ച പിന്തുണയാണ് നൽകിയത്. ലോക്‌ഡൗണ്‍ പ്രതീതിയാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

കൂടുതൽ വായനക്ക്:സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

ABOUT THE AUTHOR

...view details