ജീവനെടുക്കും തിരമാലകൾ; കൊല്ലം ബീച്ചിൽ പതിയിരിക്കുന്ന അപകടങ്ങൾ - അപകടങ്ങൾ
കുളിക്കാനോ തിരമാലകൾക്ക് ഒപ്പം ഇറങ്ങാനോ കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തിലല്ല കൊല്ലം ബീച്ച്. ഇക്കാര്യം അറിയാതെ പലരും അപകടത്തിലേക്ക് നടന്നടുക്കുകയാണ്.
കൊല്ലം: മറ്റു ബീച്ചുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കൊല്ലം ബീച്ച്. തീരം കഴിഞ്ഞ് കുത്തനെ താഴ്ന്നാണ് ബീച്ചിന്‍റെ കിടപ്പ്. തീരത്ത് നിന്നുള്ള അകലം അനുസരിച്ച് ആഴം കൂടും. കുളിക്കാനോ തിരമാലകൾക്ക് ഒപ്പം ഇറങ്ങാനോ കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തിലല്ല കൊല്ലം ബീച്ച്. ഇക്കാര്യം അറിയാതെ പലരും അപകടത്തിലേക്ക് നടന്നടുക്കുകയാണ്. മൺസൂൺ കാലത്ത് രൂപപ്പെടുന്ന മണൽ തിട്ടകൾ ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്. കാൽ നനയ്ക്കാൻ എത്തുന്ന പലരും തിട്ടയുടെ ഭാഗം ഇടിഞ്ഞുവീണ് കടലിൽ വീഴുന്നത് പതിവുകാഴ്ചയാണ്. മാസങ്ങൾക്ക് മുമ്പ് രണ്ട് ദമ്പതികൾ സമാന സാഹചര്യത്തിലാണ് മരിച്ചത്. ലൈഫ് ഗാർഡുകൾ എത്ര ഉപദേശിച്ചാലും ഇവിടെയെത്തുന്നവർ മുഖവിലക്കെടുക്കാറില്ല.